ശ്രീ ആഞ്ജനേയ സ്തുതി
ശ്രീ ആഞ്ജനേയ സ്തുതി
ആഞ്ജനേയ പ്രഭോ രാമദൂതാ,
അഭയം തരിക ആത്മസംരക്ഷക...
ആഞ്ജനേയമൂർത്തിതൻ പാദം വണങ്ങാം,
തൊഴുതിടുന്നു അടിയങ്ങൾ സദാ.
രാമനാമ ജപമാല കോർത്തെടുക്കും,
ഭയമകറ്റിടും ആഞ്ജനേയ പ്രഭോ...
ആഞ്ജനേയ പ്രഭോ രാമദൂതാ,
അഭയം തരിക ആത്മസംരക്ഷക...
ആഞ്ജനതനയാ വാതാത്മജ,
വാണിടുന്നു നിൻ നെഞ്ചകത്തിൽ.
ശ്രീരാമദേവൻ അനവരതം നിത്യം,
ശ്രീയുള്ള അവിടുത്തെ ദർശനം പുണ്യം...
ആഞ്ജനേയ പ്രഭോ രാമദൂതാ,
അഭയം തരിക ആത്മസംരക്ഷക...
സങ്കടനാശക സൽഗുണമൂർത്തേ,
സങ്കീർത്തനങ്ങളിൽ വാഴും പ്രഭോ.
ലങ്കാപുരി ചുട്ടെരിച്ച വീരാ,
ഭക്തർക്ക് കാവലായ് നിൽക്കണേ നീ...
ആഞ്ജനേയ പ്രഭോ രാമദൂതാ,
അഭയം തരിക ആത്മസംരക്ഷക...
രാമലക്ഷ്മണ പാദദാസനായ്,
വായുവേഗത്തിൽ പറന്നുയർന്നു.
ചിരഞ്ജീവിയായ പ്രാണനാഥാ,
ചേർത്തു നിർത്തേണമേ ഈ അടിയങ്ങളെ...
ആഞ്ജനേയ പ്രഭോ രാമദൂതാ,
അഭയം തരിക ആത്മസംരക്ഷക...
ജീ ആർ കവിയൂർ
20 07 2026
(തിരുവല്ല, കവിയൂർ)
Comments