മറക്കില്ലൊരിക്കലും
മറക്കില്ലൊരിക്കലും
ഇന്നും എന്നും കുറിച്ചുവെക്കുന്നു ഞാൻ,
പ്രണയാക്ഷരങ്ങൾ നിന്നെക്കുറിച്ചായി മാത്രം.
ചെറിയ കാലംമുതൽ തുടങ്ങിയൊരു വിദ്യാലയ മുറ്റത്തെ മൗനാനുരാഗം,
കണ്ണും കണ്ണും കഥ പറഞ്ഞൊരാ സുന്ദരകാലം.
പേരു ചോദിച്ചപ്പോൾ പതറിയ വാക്കും,
എൻ ജന്മദിനത്തിൽ തന്ന പുഞ്ചിരി സമ്മാനവും,
കലാലയമുറ്റത്തെ തണലിലിരുന്ന് നമ്മൾ
കൈമാറിയൊരു കാണുകളാൽ എഴുതിയ
ഗാനങ്ങൾ പോലും.
എന്നാലെൻ കുടുംബത്തിൻ ഭാരപേറി,
ഒരു ജോലിക്കായ് ദൂരെയാത്രയായി.
പ്രാരാബ്ധങ്ങൾ തൻ കടലിൽ തുഴയുമ്പോൾ,
പ്രണയം എനിക്കൊരു നോവായി മാറി.
മടങ്ങി വന്നപ്പോൾ അറിഞ്ഞു നിന്റെ
വിവാഹ വാർത്ത,
എങ്കിലും ഇന്നും എൻ കവിതകളിലും
പാട്ടുകളിലും ഗസലുകളിൽ പോലും
നിൻ ഓർമ്മകളുടെ ആഴമറിയുന്നു
കറുത്ത മുടികൾ വെളുത്താലും,
കാലം എത്ര കഴിഞ്ഞാലും—
മറക്കില്ലൊരിക്കലും ആ നാളുകൾ പ്രിയേ.
ഈ ലോകം വിട്ടു പോയാലും എന്റെ ആത്മാവ്
നിന്റെ ഓർമ്മകളെ തേടിയെത്തും, നിത്യമായി...
ജീ ആർ കവിയൂർ
12 07 2026
(തിരുവല്ല, കവിയൂർ)
Comments