പൂർണ്ണതയുടെ പൊരുൾ തേടി

പൂർണ്ണതയുടെ പൊരുൾ തേടി
ആവർത്തനങ്ങൾ 
ജീവിതാന്ത്യം വരേക്കും 
എത്രയോ തവണ മടുത്തു എങ്കിലും 
നിലനിർത്തി പോരേണ്ടത്..
ജീവന്റെ കണികകൾ..?

ജല്പനങ്ങൾ, കൊടിയ വിഷലിപ്ത വാചകങ്ങൾ, 
വാർത്തകൾ, വഴിയോര കാഴ്ചകൾ...

ഇവയ്ക്കപ്പുറം, എവിടെയോ ഒളിച്ചിരിപ്പുണ്ടാകാം-
മടുപ്പുകളെ വീണ്ടും വീണ്ടും
മായ്ക്കുന്നൊരു പുഞ്ചിരി തൻ കണിക.

വാക്കുകളുടെയീ കോലാഹലങ്ങൾക്കിടയിലും,
മനസ്സിന്റെ കോണിലൊരു മൗനം തിരയുന്നു.

യന്ത്രം കണക്കെയോടും ജീവിതപ്പാച്ചിലിൽ,
തളരാതെ കാക്കണം ഉള്ളിലേ സ്പന്ദനം.

പൂർണ്ണമാണ് എല്ലാം, എന്നാൽ പൂർണ്ണമല്ലതാനും-
എന്നാൽ പൂർണ്ണമായിട്ടുള്ളതാണ് പൂർണ്ണം.
ആ പൂർണ്ണതയുടെ പൊരുൾ തേടിക്കൊണ്ട്,
ജന്മജന്മാന്തരങ്ങളായി ഈ തീര ഭൂവിൽ...

ജീ ആർ കവിയൂർ 
13 07 2026
( തിരുവല്ല , കവിയൂർ)

Comments

Popular posts from this blog

പ്രഭാത കിരണം

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത