ജീവിതഗാനം
ജീവിതഗാനം
കണ്ടാൽ കൊതിക്കുന്നതൊക്കെയും
കണ്ണീരിൻ നവിൽ കുതിർന്നതല്ലേ
കാലത്തിൻ കോലായിൽ നിന്നു
കാണാൻ ശ്രമിച്ച് കഴിയാതെ പോയതല്ലേ
കനവുകൾ നെയ്യുന്ന കൺമുനയിൽ
കഥയറിയാതെ കരിനിഴൽ വീണു
കഴിയുന്നത്രയും കാത്തുനിന്നിട്ടും
കനിവൊന്നു കാണാൻ കഴിഞ്ഞതുമില്ല
കടലല മെല്ലെ അലറിയകന്നു
കരയുടെ നൊമ്പരം അറിയാതെ പോയി
കലർപ്പില്ലാതെ കാര്യങ്ങളറിയുകയും
കർമ്മകഥകളുടെ നോമ്പരങ്ങളും
കാലും കൈയ്യും തളരും വരെയ്ക്കും
കാര്യങ്ങളറിയാൻ കാത്തിരുന്നു
കണക്കുകൾ കൂട്ടിക്കിഴിച്ചിട്ടും
കാമ്യമായതു കാണാതെ പോയതല്ലേ
ജീ ആർ കവിയൂർ
24 07 2026
( തിരുവല്ല, കവിയൂർ)
Comments