മണ്ണും മനുഷ്യനും
മണ്ണും മനുഷ്യനും
മണ്ണിനടിയിൽ സ്ഥാനം പിടിക്കാൻ
മണ്ണിന് മുകളിൽ നടത്തുന്ന പോരാട്ടമാണ് ജീവിതം
മണ്ണിൽ ജനിച്ച മനുഷ്യരാണ് നാം,
മണ്ണിലാണ് നമ്മുടെ ഓരോ ചുവടും.
നേട്ടങ്ങൾ തേടി നാം ഓടിക്കൊണ്ടിരിക്കും,
സ്വപ്നങ്ങൾക്കായി നാം പൊരുതിക്കൊണ്ടിരിക്കും.
സന്തോഷവും ദുഃഖവും മാറിമാറി വരും,
വിജയവും പരാജയവും കൈകോർക്കും.
ബന്ധങ്ങളാണ് ജീവിതത്തിന്റെ സമ്പത്ത്,
സ്നേഹമാണ് ഹൃദയത്തിന്റെ യഥാർത്ഥ ശക്തി.
അഹങ്കാരമല്ല, വിനയമാണ് അലങ്കാരം,
കരുണയാണ് മനുഷ്യന്റെ മഹത്വം.
അവസാനം എല്ലാം ഇവിടെത്തന്നെ ഉപേക്ഷിച്ച്,
മണ്ണിലേക്കാണ് നാം മടങ്ങിപ്പോകുന്നത്.
അതുകൊണ്ട് ജീവിക്കാം നന്മ വിതച്ച്,
സ്നേഹം പങ്കുവെച്ച് വഴികൾ തെളിച്ച്.
മണ്ണിനടിയിൽ സ്ഥാനം പിടിക്കുന്നതിന് മുമ്പ്,
മനുഷ്യഹൃദയങ്ങളിൽ സ്ഥാനം നേടാം.
ജീ ആർ കവിയൂർ
22 07 2026
( തിരുവല്ല, കവിയൂർ)
Comments