ദച്ചുട്ടന്റെ കാനഡയിലെ ഒരു ദിവസം

 ദച്ചുട്ടന്റെ കാനഡയിലെ ഒരു ദിവസം



[Verse 1]
കാനഡയിലെ സുപ്രഭാതത്തിൽ 
ദച്ചുട്ടൻ ഉണർന്നാലോ 
ഓടി നടക്കുമാ മുറിയാകെ 
ഓടി നടക്കുമാ മുറിയാകെ

[Chorus]
രാവിലെ ബ്രേക്ക്ഫാസ്റ്റും കഴിഞ്ഞ് 
കളിപാട്ടവുമായി കളിയായി ചിരിയായി
അമ്മയോടൊപ്പം പുസ്തകങ്ങളിലെ 
കഥകൾ കേൾക്കും പിന്നെയും പിന്നെയും
പറയിപ്പിച്ചു കേൾക്കുന്നത് അവൻ്റെ ഒരു വിനോദമാണ്

[Verse 2]
പിന്നെ അച്ഛമ്മയും കൂട്ടി പ്ലേറൂമിലേക്ക് ഒരു പോക്കാണ് 
അവിടെ കൂട്ടുകാരോടൊത്ത് 
ചിരിച്ചു കളിച്ച് എത്തുമ്പോഴേക്കും 
ഉച്ചയൂണും കഴിഞ്ഞ് ഉറങ്ങും
ഉണർന്നാലോ

[Chorus]
പോകണം ടൊറന്റോ തടാകക്കരയിലേക്കുള്ള 
പാർക്കിലെ പാർക്കിലവിടെ 
ഊഞ്ഞാലിലേറിയങ്ങു ആടും പിന്നെ തടാക കരയിലൂടെ 
നടന്ന് നടന്ന് നീങ്ങും

[Verse 3]
അരയന്നങ്ങളെയും കിളികളെയും കണ്ട് 
മേപ്പിൾ മരങ്ങളുടെ ഇടയിലൂടെ നടന്ന് 
റോഡ് സിംഗ്നൽ താണ്ടി
വീട്ടിലെത്തുമ്പോൾ രാത്രിയാകും

[Outro]
അച്ഛനും അമ്മയോടും ഒപ്പം ഡിന്നർ കഴിഞ്ഞു ഉറങ്ങാൻ നേരം കളി കൂട്ടു കാരൻ ആനയായ ആനുവിനേയും
പിങ്കി ബിയറിനെയും ഉറക്കണം 
അമ്മ പിന്നെ അവനെയും 
അങ്ങനെയാണ് ദച്ചുട്ടന്റെ ഉറക്കം... 

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം