ജയ ജയ ഹനുമതേ
ജയ ജയ ഹനുമതേ
ജയ ജയ അതുലത ബലശാലിജയ ജയ സമുദ്രം ലംഘിച്ചവനേ
ജയ ജയ രാമദാസനേ
ജയ ജയ ലങ്കയെ ചുട്ടെരിച്ചവനേ
ജയ ജയ കേസരീനന്ദനാ
ജയ ജയ ഹനുമതേ പാഹി പാഹി
അഞ്ജനയ്ക്കും വായുവിനും ജാതനായവനേ
സുഗ്രീവ സജീവനേ ഭഗവാനേ
മരുത്വാമലയെ കൊണ്ടുവന്നവനേ
മാരുത തനയനേ മാരുതിയേ
മംഗളദായകനേ ജയ ജയ
മനോജവത്താൽ ശക്തനേ ജയ ജയ
ഭക്തജന ഹൃദയ നിവാസനേ
മുക്തിയേകും ദയാപരനേ
രാമ നാമം നെഞ്ചിലേറ്റിയവനേ
സങ്കടമോചകനേ പ്രഭോ ജയ ജയ!
ജീ ആർ കവിയൂർ
10 07 2026
(തിരുവല്ല, കവിയൂർ)
Comments