സുന്ദരകാണ്ഡം – സൂര്യ രാഗത്തിൽ

സുന്ദരകാണ്ഡം – സൂര്യ രാഗത്തിൽ
(പല്ലവി)  
സാഗരം താണ്ടിപ്പറന്നവൻ വീരൻ  
ഹനുമാൻ നാമത്തിൽ രാമദൂതൻ  
ലങ്ക തൻ മണ്ണിൽ അടിയുറച്ചെത്തി  
സീതാദേവിയെ തേടിയിറങ്ങി.  

(അനുപല്ലവി)  
അശോകവനിക തൻ തണലിൽ കണ്ടു  
കണ്ണീരിൽ മുങ്ങിയ ജാനകിയെ  
രാമന്റെ നാമം മന്ത്രിച്ചു സാദരം  
ഹൃദയത്തിൽ ഭക്തി തൻ ദീപമേന്തി.  

(ചരണങ്ങൾ)  
"ശ്രീരാമദേവന്റെ ദൂതനാണ് ഞാൻ  
ദേവി, നിൻ കഷ്ടത മാറ്റുവാനായി  
അടയാളവാക്യവും മുദ്രമോതിരവും  
തന്നയച്ചതാണെന്നെ രഘുനായകൻ."  

ആശ്വാസക്കണ്ണീരൊഴുക്കി വൈദേഹി  
ചൂടാമണി എടുത്തു നൽകി മടക്കാൻ  
"പറയുക രാമനോട് വേഗത്തിലെത്താൻ  
വീണ്ടെടുക്കാനെന്നെ രാക്ഷസക്കൂട്ടത്തിൽ."  

രാമനാമം ചൊല്ലി ലങ്കയിൽ അന്നു  
രാക്ഷസവീര്യം കെടുത്തി കപിവരൻ  
രാവണൻ തൻ കോട്ട തീകൊളുത്തി മാറ്റി  
രാമദാസന്റെ ശക്തി തെളിയിച്ചു.  

തിരികെപ്പറന്നു ചെന്നെത്തി അരികിൽ  
"കണ്ടു ഞാൻ ദേവിയെ" എന്ന് ചൊല്ലി  
ജയജയ രാമ എന്ന് വാഴ്ത്തിടുമ്പോൾ  
സുന്ദരകാണ്ഡം മംഗളമായ് തഴുകുന്നു!

ജീ ആർ കവിയൂർ 
22 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം