നീയെൻ സ്നേഹത്തിന് വെളിച്ചം

നീയെൻ സ്നേഹത്തിന് വെളിച്ചം
നീയെൻ സ്നേഹത്തിന് വെളിച്ചം,
എന്നെ നടത്തും നിൻ മഹത്വം.
നോവിൻ വഴികളിലെ മുള്ളുകൾ,
നീ മാറ്റി പുഷ്പങ്ങളൊരുക്കും നാഥാ.

കണ്ണീരൊഴുകും നിമിഷങ്ങളിൽ,
കരം പിടിച്ചു നീ കൂടെയുണ്ടാകും.
തളർന്ന ഹൃദയം താങ്ങിടുവാൻ,
പുതു ധൈര്യം നീ പകർന്നീടും.

കൊടുങ്കാറ്റിൻ നടുവിലായാലും,
കാവലായി നീ മുന്നിൽ നിൽക്കും.
പ്രതീക്ഷയുടെ വാതിൽ തുറന്ന്,
സമാധാനത്തിൻ പാത കാട്ടും.

നിൻ കൃപയെന്നെ മൂടിടുമ്പോൾ,
ഭയമൊന്നുമെന്നെ തൊടുകയില്ല.
ജീവിതമൊട്ടാകെ നിന്നെ സ്തുതിച്ച്,
നിത്യാനന്ദത്തിൽ നിന്നിൽ ഞാൻ ചേരും.

ജീ ആർ കവിയൂർ 
16 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം