അനന്തത്തിന്റെ ഗാനം

അനന്തത്തിന്റെ ഗാനം

ആകാശം അതിരുകൾ മറന്നിരുന്നു,
കാറ്റുകൾ ദൂരങ്ങൾ കടന്നുപോയി,
നക്ഷത്രങ്ങൾ വെളിച്ചം വിതറിയപ്പോൾ,
മനസ്സ് അനന്തതയെ തേടിനടന്നു.

സമുദ്രം തിരകളാൽ പാടിനിന്നു,
പർവതം മൗനമായി നിന്നുചിരിച്ചു,
കാലം നിമിഷങ്ങൾ കൈമാറിയപ്പോൾ,
ജീവിതം അർത്ഥങ്ങൾ കണ്ടെത്തിനിന്നു.

നിത്യത ദൂരെയല്ലെന്ന് തിരിച്ചറിഞ്ഞു,
സ്നേഹം ഹൃദയത്തിൽ വിരിഞ്ഞിരുന്നു,
ഓരോ ശ്വാസവും ഗാനമായി മാറി,
ആത്മാവ് ശാശ്വതത്തിൽ ലയിച്ചുനിന്നു.

ജീ ആർ കവിയൂർ 
14 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

പ്രഭാത കിരണം

“ സുപ്രഭാതം “