മൂടൽ മഞ്ഞിൻ അപ്പുറം
മൂടൽമഞ്ഞിൻ അപ്പുറം
പ്രഭാതം മഞ്ഞിൽ മറഞ്ഞുനിന്നു,
വഴികൾ മൗനമായി കാത്തുനിന്നു,
കാഴ്ചകൾ നിഴലിൽ ഉറങ്ങിക്കിടന്നു,
മനസ്സ് വെളിച്ചം തേടിയലഞ്ഞു.
തെന്നൽ മെല്ലെ തിരശ്ശീല നീക്കി,
സൂര്യൻ പൊൻകിരണം ചൊരിഞ്ഞുവന്നു,
ദൂരക്കാഴ്ച തെളിഞ്ഞുവന്നു,
പ്രകൃതി പുതുജീവൻ ശ്വസിച്ചുനിന്നു.
സംശയം ദൂരേക്ക് അലിഞ്ഞുപോയി,
ധൈര്യം ദിശകളെ തിരിച്ചറിഞ്ഞു,
പ്രതീക്ഷ ഹൃദയത്തിൽ ഉദിച്ചുയർന്നു,
ജീവിതം വ്യക്തതയായി വിരിഞ്ഞു.
ജീ ആർ കവിയൂർ
05 07 2026
( തിരുവല്ല , കവിയൂർ)
Comments