മൗനത്തിന്റെ ഭാഷ
മൗനത്തിന്റെ ഭാഷ
പറയാതെ പറയുന്ന ഭാഷയുണ്ട്,
മനസ്സിനുള്ളിൽ പൂക്കുന്ന പൂവുപോലെ.
കേൾക്കാൻ മനസ്സുണ്ടെങ്കിൽ മാത്രം,
അതിന്റെ അർഥം തെളിഞ്ഞുവരും.
കോപം വന്നാൽ മിണ്ടാതിരിക്കുക,
വാക്കുകൾ മുറിവാകാതിരിക്കാൻ.
ശാന്തമായൊരു നിമിഷം മതി,
ഹൃദയം വീണ്ടും തെളിയുവാൻ.
നിശ്ശബ്ദമായ വഴികളിലൂടെ,
പ്രതീക്ഷ മെല്ലെ നടന്നുവരും.
ഇരുളിനു ശേഷം പുലരിപോലെ,
പുതിയ വെളിച്ചം വിരിഞ്ഞിടും.
മൗനം ദൗർബല്യമല്ല ഒരിക്കലും,
ഉള്ളിലെ കരുത്തിന്റെ അടയാളം.
സ്നേഹവും വിവേകവും കൂട്ടിനുണ്ടെങ്കിൽ,
ജീവിതം മനോഹരമായൊരു യാത്ര.
ജീ ആർ കവിയൂർ
06 07 2026
( തിരുവല്ല, കവിയൂർ)
Comments