ആവശ്യത്തിന്റെ കണ്ടുപിടിത്തം
ആവശ്യത്തിന്റെ കണ്ടുപിടിത്തം
ആവശ്യങ്ങൾ മനുഷ്യനെ ചിന്തിപ്പിക്കുന്നു,
പുതിയ വഴികൾ തേടി മുന്നേറിക്കുന്നു.
പ്രതിസന്ധികൾ പാഠങ്ങൾ ചൊല്ലുമ്പോൾ,
പ്രതിഭകൾ ലോകത്ത് വിരിയുന്നു.
കൈകളിലെ അധ്വാനം സ്വപ്നമാകുന്നു,
സ്വപ്നങ്ങൾ നേട്ടമായി മാറുന്നു.
ഒരാളുടെ ചിന്തയിൽ തെളിയുന്ന ദീപം,
ആയിരം ജീവനിൽ വെളിച്ചമാകുന്നു.
സ്വന്തത്തിനല്ല ലോകത്തിനായി,
സേവനമെന്ന വഴിയിലവൻ നടക്കുന്നു.
കാലം മാറിയാലും കർമ്മഫലം,
ചരിത്രത്താളിൽ മായാതെ നിൽക്കുന്നു.
മഹത്വം തേടി ജീവിക്കേണ്ടതില്ല,
നന്മ ചെയ്താൽ പേര് നിലനിൽക്കും.
മനുഷ്യത്വം പൂക്കുന്ന കണ്ടുപിടിത്തങ്ങൾ,
മനസ്സുകളിൽ എന്നും ജീവിച്ചിരിക്കും.
ജീ ആർ കവിയൂർ
07 07 2026
( തിരുവല്ല, കവിയൂർ)
Comments