നിലാവേ(ഗസൽ)

നിലാവേ

(ഗസൽ)


ഉറക്കത്തിൽ അവളെ നീ കണ്ടെന്നോ നിലാവേ,
എൻ മൗനാനുരാഗം നീ പറഞ്ഞെന്നോ നിലാവേ.

മേഘത്തിൻ മറവുകൾ നീ നീക്കിയെന്നോ നിലാവേ,
മുഖചന്ദ്രബിംബം നീ കണ്ടെന്നോ നിലാവേ.

കാറ്റിനോട് എൻ വിരഹം ചൊല്ലിയെന്നോ നിലാവേ,
അതിൻ ചിറകിലൊരു നെടുവീർപ്പയച്ചെന്നോ നിലാവേ.

പുലരിക്കു മുൻപൊരു സ്വപ്നം കൊടുത്തെന്നോ നിലാവേ,
പഞ്ചവർണക്കിളിയോട് ചേർത്തെന്നോ നിലാവേ.

മൂളാതെ മൗനമായി നീ നിന്നതെന്തേ നിലാവേ,
എൻ പ്രാണന്റെ വേദന മറന്നെന്നോ നിലാവേ.

"ജി ആർ" എന്ന ഹൃദയം നീ വായിച്ചെന്നോ നിലാവേ,
അവളുടെ മിഴികളിൽ എന്നെഴുതിയെന്നോ നിലാവേ.


ജീ ആർ കവിയൂർ 
15 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

പ്രഭാത കിരണം

“ സുപ്രഭാതം “