നിർവാണത്തിലേക്ക്

നിർവാണത്തിലേക്ക്

ശരണം... ശരണം... ജപിപ്പൂ മനം,
ബുദ്ധം ശരണം ഗച്ഛാമി...
ശരണം... ശരണം... തെളിയൂ മനം,
ധർമ്മം ശരണം ഗച്ഛാമി...

സിദ്ധാർത്ഥൻ തന്റെ നൊമ്പരം തേടി,
സത്യാന്വേഷണ പാതയിൽ നടന്നു;
ബോധിവൃക്ഷത്തിൻ തണൽക്കീഴിൽ,
കരുണയുടെ വെളിച്ചം കണ്ടെത്തി.

വേരുകൾ ഭൂമിയിൽ ആഴ്ന്നിറങ്ങി,
ചില്ലകൾ ആകാശം തൊട്ടുയർന്നു;
ജീവിതരഹസ്യം മൗനമായി,
ഹൃദയത്തിൽ പൂവായി വിരിഞ്ഞു.

ശരണം... ശരണം... ജപിപ്പൂ മനം,
ബുദ്ധം ശരണം ഗച്ഛാമി...

ആത്മജ്ഞാനത്തിൻ ദീപം തെളിഞ്ഞ്,
സിദ്ധാർത്ഥൻ ബുദ്ധനായി മാറി;
മനുഷ്യഹൃദയങ്ങളിൽ കരുണയുടെ,
അനശ്വര ദീപം തെളിയിച്ചു.

ഓരോ ഹൃദയത്തിലും ഉറങ്ങിടുന്നു,
ബോധിവിത്തിൻ മൃദുമുകുളം;
സ്നേഹജലത്താൽ നനച്ചുണർത്താൽ,
നിർവാണം നമ്മിലേയ്ക്ക് വിരിയും.

ശരണം... ശരണം... ജപിപ്പൂ മനം,
ബുദ്ധം ശരണം ഗച്ഛാമി...
ശാന്തം... ശിവം... സുന്ദരം...
സംഘം ശരണം ഗച്ഛാമി...

ജീ ആർ കവിയൂർ 
17 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം