മനസ്സൊരു രാഗഗംഗയിൽ
മനസ്സൊരു രാഗഗംഗയിൽ
തേനോലും ഈ രാഗഗംഗയിൽ
എൻ ഹൃദയതാളമായി മാറുമോ നീ...
നിൻ മിഴികൾ മൊഴിഞ്ഞത്
എൻ ഗാനത്തിന് ഭാവമോ
അനുരാഗത്തിൻ ഭാവമോ
ഇത് ശ്രുതി മീട്ടി പാടുന്നു
പ്രകൃതിയും കുയിലും
പിന്നെ എൻ ആത്മാവും...
തേനോലും ഈ രാഗഗംഗയിൽ
എൻ ഹൃദയതാളമായി മാറുമോ നീ...
നിൻ ചുണ്ടിൽ വിരിഞ്ഞ
പ്രണായാക്ഷരങ്ങൾ
എന്റെ കനവിൽ
വർണ്ണങ്ങൾ തീർക്കുന്നു
ഉറക്കം വരാതെ തിരിഞ്ഞു
മറിഞ്ഞും രാവ് പകലായി
മാറുന്നുവല്ലോ...
ഇനി വരും ജന്മങ്ങളിലും
നിൻ നിഴലായി മാറുവാൻ
എൻ മനം തുടിക്കുന്നു...
കാറ്റായ് വന്ന് നിന്നെ
തഴുകി തലോടുവാൻ
എൻ പ്രാണൻ കൊതിക്കുന്നു...
ഈ സ്നേഹതീരത്ത്
നമുക്കൊരുമിച്ചു പാടാം
പുതിയൊരു യുഗ്മഗാനം...
തേനോലും ഈ രാഗഗംഗയിൽ
എൻ ഹൃദയതാളമായി മാറുമോ നീ...
രചന
ജി ആർ കവിയൂർ
12 07 2026
(തിരുവല്ല , കവിയൂർ)
Comments