ഒഴുകാത്ത പുഴ
ഒഴുകാത്ത പുഴ
പുഴ നിശ്ശബ്ദം നിന്നുപോയി,
തിരകൾ ശ്വാസം ഒളിപ്പിച്ചുവെച്ചു,
ആകാശം മുഖം അതിൽ കണ്ടു,
മരങ്ങൾ കാവലായ് നിന്നുനോക്കി.
തെന്നൽ മെല്ലെ കരയെ തഴുകി,
ഇലകൾ രഹസ്യം കൈമാറിനിന്നു,
ചിപ്പികൾ മുത്തുകൾ സൂക്ഷിച്ചതുപോൽ,
മൗനം അർത്ഥങ്ങൾ കരുതിവെച്ചു.
ഒഴുക്ക് നിലച്ചതല്ലെന്ന് തിരിച്ചറിഞ്ഞു,
ആഴം ഉള്ളിലേക്ക് യാത്രയായി,
ശാന്തി ഹൃദയത്തിൽ വേരുറച്ചപ്പോൾ,
ജീവിതം സമുദ്രമായി ആർത്തലച്ചു.
ജീ ആർ കവിയൂർ
10 07 2026
( തിരുവല്ല, കവിയൂർ)
Comments