ഞാനെന്നും നിൻ്റെതല്ലേ
ഞാനെന്നും നിൻ്റെതല്ലേ
ഞാനെന്നും നിൻ്റെതല്ലേ,
നിനക്കായ് എന്നും ഞാൻ.
എന്തിന് ഈ മൗനം? പറയൂ നീ...
എൻ ഹൃദയം എന്തേ കേൾക്കാതെ പോയി?
ഒരു വാക്ക് മതി, ഒരു നോട്ടം മതി,
വീണ്ടും വിരിയാൻ എൻ സ്വപ്നങ്ങൾക്ക്.
എഴുതി പാടുമീ പാട്ടുകളൊക്കെ,
എന്തേ നിനക്കിഷ്ടമായില്ലേ?
നീ ചിരിച്ചാൽ പൂക്കും എൻ ലോകം,
നീ മൊഴിയുകിൽ അകലും എൻ നോവുകൾ.
നിൻ സ്നേഹത്തിൻ തേൻ തുള്ളിക്കായി,
ദാഹിക്കുന്നുവെൻ ഓരോ ശ്വാസവും.
ഞാനെന്നും നിൻ്റെതല്ലേ,
നിനക്കായ് എന്നും ഞാൻ.
എഴുതി പാടുമീ പാട്ടുകളൊക്കെ,
എന്തേ നിനക്കിഷ്ടമായില്ലേ?
നിൻ മിഴികളിൽ ഒരു നിമിഷമെങ്കിലും,
എൻ സ്വപ്നങ്ങൾ വന്നു കൂടണേ.
ഒരു പുഞ്ചിരിയാൽ മതി പ്രിയേ,
എൻ ജീവിതം വീണ്ടും പൂവണിയാൻ.
ജീ ആർ കവിയൂർ
10 07 2026
( തിരുവല്ല, കവിയൂർ)
Comments