കിട്ടുക്കുട്ടൻ മുടിവെട്ടാൻ പോയല്ലോ"( കുട്ടി പാട്ട്)
"കിട്ടുക്കുട്ടൻ മുടിവെട്ടാൻ പോയല്ലോ"
( കുട്ടി പാട്ട്)
കിട്ടുക്കുട്ടൻ പോയല്ലോ, മുടിയൊന്നു വെട്ടിക്കാൻ!
അപ്പൂപ്പനും അമ്മൂമ്മയും, കൂട്ടിനു പോയല്ലോ.
ഓട്ടോ ചേട്ടൻ വന്നല്ലോ, ഓട്ടോയിൽ കേറിയല്ലോ.
കേറിയതാ ആ ചേട്ടൻ ഹോണടിച്ചു കൂടെ കൂടെ,
പീ പീ പി പി...
കിട്ടു ചിരിച്ചുകൊണ്ട് ഇരുന്നു, അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ!
സലൂൺ വാതിൽ തുറന്നപ്പോൾ, കിട്ടുക്കുട്ടൻ കരഞ്ഞല്ലോ,
"വേണ്ട വേണ്ട തിരികെപ്പോകാം" എന്നവൻ പറഞ്ഞു കരഞ്ഞു.
കസേരയിൽ ഇരുത്തിയപ്പോൾ, വീണ്ടും വീണ്ടും കരഞ്ഞല്ലോ,
മൊബൈലിൽ അപ്പോൾ അപ്പൂപ്പൻ, അവൻ്റെ ഇഷ്ടപ്പെട്ട
പൂച്ചക്കഥ കാട്ടിയല്ലോ!
പൂച്ചക്കഥ കണ്ടുകണ്ട്, കിട്ടുക്കുട്ടൻ ഇരുന്നല്ലോ,
അമ്മൂമ്മയവൻ തോളിൽ പതുക്കെ, ചേർത്തങ്ങിനെ പിടിച്ചല്ലോ!
കരച്ചിലിനിടയിലും ആ ചേട്ടൻ, മുടിയെല്ലാം വെട്ടിയല്ലോ,
മുടിവെട്ട് കഴിഞ്ഞപ്പോൾ, കിട്ടുക്കുട്ടൻ ചിരിച്ചല്ലോ!
കാശും കൊടുത്ത് അപ്പൂപ്പൻ, ഓട്ടോയിൽ കയറ്റിയല്ലോ,
പീ പീ പി പി ഹോൺ മുഴക്കി,
അപ്പൂപ്പനും അമ്മൂമ്മയും കൂടെ, വീട്ടിൽ തിരിച്ചെത്തിയല്ലോ!
അമ്മാവനപ്പൂപ്പൻ കിട്ടുവിന്,
അമ്പലത്തിൽ നിന്നും കൊണ്ട് വന്ന പായസം കൊടുത്തപ്പോൾ,
കിട്ടു കൈ കൊട്ടി ചിരിച്ചു,
ഹീ ഹി ഹി.....!
ജീ ആർ കവിയൂർ
02 07 2026
( തിരുവല്ല , കവിയൂർ)

Comments