നക്ഷത്രക്കാവൽ
നക്ഷത്രക്കാവൽ
രാത്രി നിശ്ശബ്ദം വിരിഞ്ഞുനിന്നു,
ആകാശം അനന്തം തുറന്നുകിടന്നു,
നക്ഷത്രങ്ങൾ കണ്ണുകൾ തുറന്നുവെച്ചു,
ഭൂമി ശാന്തമായി ഉറങ്ങിനിന്നു.
ചന്ദ്രൻ വെള്ളിവെളിച്ചം ചൊരിഞ്ഞെത്തി,
തെന്നൽ താലോലം പാടിനിന്നു,
ഇരുളിന് ഭയം മറന്നുപോയി,
പ്രതീക്ഷ മനസ്സിൽ തെളിഞ്ഞുനിന്നു.
കാവലായ് നിന്നത് നക്ഷത്രങ്ങളല്ല,
വിശ്വാസം വഴിയെ പ്രകാശിപ്പിച്ചു,
ഓരോ രാത്രിയും പഠിപ്പിച്ചൊരു സത്യം,
വെളിച്ചം ഒരിക്കലും അകലുന്നില്ല.
ജീ ആർ കവിയൂർ
10 07 2026
( തിരുവല്ല, കവിയൂർ)
Comments