ശങ്കര ധ്യാനം
ഹിമബിന്ദു ഹാരം ചാർത്തി,
ഹിമവാനിൽ ഇരിക്കും ശിവന്റെ
തിരുജടയിൽ നിന്നും ഗംഗ ഒഴുകി.
തിരുശിരസ്സിൽ ചന്ദ്രക്കല ചൂടി
ഹൈമവതി സമേതനായി,
ഹർഷപുളകിതൻ ആയ പരമേശ്വരൻ
പാർവ്വതീ സമേതൻ.
ശൈലപുത്രി തൻ കഠിന തപസ്സാൽ,
കൈലാസ നാഥൻ മനമലിഞ്ഞു.
ദക്ഷന്റെ യാഗാഗ്നി ജ്വലിക്കെ,
ദിവ്യാനുരാഗം അഗ്നിയായ് മാറി.
അപമാന ഭാരത്താൽ ഉരുകിയ മനസ്സിൻ
രൗദ്രഭാവമായി ഈശ്വരൻ മാറി.
അരുമയാം പുത്രരാം കാർത്തികേയനും,
വിഘ്നങ്ങൾ തീർക്കും ഗണപതിയും,
മാതാപിതാക്കളുടെ ചാരെ ഇരുന്ന്
ദിവ്യമാം പുഞ്ചിരി തൂകി നിൽക്കേ;
ചുറ്റും നിരക്കും ഭൂതഗണങ്ങൾ,
ആനന്ദ നൃത്തമാടിപ്പാടി;
"ഹര ഹര ശങ്കര, ജയ ജയ ശങ്കര,
പാർവതീ സമേതാ!"
കൈലാസ ശൃംഗങ്ങളെ പ്രകമ്പനം കൊള്ളിക്കും
ശിവസ്തുതികൾ പാടി സ്തുതിക്കവേ,
നാമങ്ങൾ പാടി ജഗമൊന്നാകെ,
നാഥന്റെ പാദങ്ങളിൽ അലിയുന്നു.
വിശ്വമൊന്നാകെ പ്രകാശമായി നിറയുന്നു.
"രുദ്രം ഭസ്മഭൂഷിതം, സ്മശാനവാസിനം,
ശങ്കരം പാർവ്വതീനാഥം, വന്ദേഹം പരമേശ്വരം!"
ജീ ആർ കവിയൂർ
10 07 2026
Comments