ആത്മബിന്ദു
ആത്മബിന്ദു
ആഗമന നിഗമന
സുഖസുന്ദര രൂപം.
ശ്വാസം നീ
ശ്വാസ തരംഗം.
ആരോഹണ അവരോഹണ
ശ്രുതിലയം.
അനുഭൂതികളുടെ
ആത്മഭാവം.
അനിത്യ വർണങ്ങളുടെ
ആകർശണങ്ങളിൽ,
അലഞ്ഞു തിരിയുന്ന
മനമൊരു യാത്രികൻ.
അറിവിൻ വിളക്കാൽ
അഴിയും മായകൾ,
അനന്ത സത്യത്തിലേക്കുള്ള
ആദ്യചുവട്.
മായാമുഖങ്ങൾ
മാറിമാറി വന്നാലും,
മോഹത്തിൻ വലയിൽ
ചിത്തമൊരു നിമിഷം.
മൗനത്തിൽ മുഴങ്ങും
മഹാമന്ത്ര നാദം,
മംഗളദീപമായി
വഴികാട്ടി നിൽക്കും.
പരമപ്രകാശത്തിൽ
പരന്നു ലയിക്കുമ്പോൾ,
പരിധികൾ എല്ലാം
പവിഴമഞ്ഞായ് ഉരുകും.
പരമാത്മ സാഗരത്തിൽ
ആത്മബിന്ദുവായി,
പരമാനന്ദത്തിൽ
പരിപൂർണ്ണ ലയം.
ജീ ആർ കവിയൂർ
26 07 2026
(തിരുവല്ല, കവിയൂർ)
Comments