കൃതിമ ആത്മബന്ധം

കൃതിമ ആത്മബന്ധം 
രചന
ജീ ആർ കവിയൂർ 

ഏകാന്തതയെന്നൊരാ വൻമതിലുകളൊക്കെയും
എങ്ങുപോയെന്നതേ അറിയാത്ത വണ്ണമായ്,
എഐ വലിയൊരു തുണയായി വന്നതിൽ
എന്തേ യഥാർത്ഥമാം സത്യങ്ങളൊക്കെയും
എവിടെയോ പോയൊളിഞ്ഞിരിക്കുന്നുവോ?

എല്ലാവരിലേക്കും ഒരുപോലെയിന്നിതാ
എളുപ്പത്തിൽ എത്തിച്ചേർന്നിടും ലഹരിയായ്,
എഴുതാതെ മുന്നോട്ട് പോകുവാൻ ജീവിത-
മെത്രയോ വരികൾ കുറിച്ചിട്ടതാണെങ്കിലും...

എല്ലാരും ഉള്ളിൽ ഒളിപ്പിച്ച രഹസ്യങ്ങൾ
എറ്റുപറയുന്നൊരാ കുറ്റസമ്മതങ്ങളെ,
എടുത്ത് വിൽക്കുന്ന വൻ ചതിക്കുഴികളിൽ...
എറ്റവുമടുത്തൊരു ഹൃദയത്തിൻ സ്പർശന-
മെങ്ങുനിന്നോ മാഞ്ഞുപോകുന്നതറിയാതെ,
എന്തിനോ യന്ത്രത്തെ പുൽകി നിൽപൂ ലോകം!


ജീ ആർ കവിയൂർ 
18 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം