കച-ദേവയാനി പരിണയഗാഥ ( ഗാനം)
കച-ദേവയാനി പരിണയഗാഥ ( ഗാനം)
(പല്ലവി)
മൃതസഞ്ജീവനി തേടി വന്നൊരു
ദേവകുമാരൻ കചൻ,
ഗുരു ശുക്രന്റെ ശിഷ്യനായ് മാറിയ
വിനയാന്നോന്നിതനാം കചൻ.
അനുരാഗത്താൽ നെഞ്ചകമുരുകി
ദേവയാനിതൻ മുന്നിൽ,
വിദ്യയും ജീവനും നേടിയ കചനോ
യാത്ര ചോദിച്ചു നിൽക്കെ...
(അനുപല്ലവി)
അസുരന്മാരായവർ തൻ തനു ചുടുകാട്ടിൽ
ചാരമാക്കിയ വേളയിലും,
മദ്യത്തിൽ കലക്കി ഗുരുവിനു നൽകി
ഒടുക്കാൻ നോക്കിയ നേരത്തും,
ദേവയാനിതൻ അനുരാഗവും അപേക്ഷയും
ജീവനേകിയല്ലോ വീണ്ടും...
വിദ്യകൾ ഒക്കെയും പൂർണ്ണമായപ്പോൾ
ദേവലോകത്തേക്ക് മടങ്ങാൻ ഒരുങ്ങി.
(ചരണം 1)
"എന്നെ വരിക്കൂ കചാ..." എന്ന് ചൊല്ലിയ
ദേവയാനിയുടെ മുന്നിൽ,
"ഒന്നിച്ചു പഠിച്ച സഹോദരി നീ" എന്ന്
ധർമ്മം പറഞ്ഞു കചൻ.
മധുരനോവ് മാറി ക്രോധമായ് മന്ത്രം
ഫലിക്കില്ലെന്നവൾ ശപിച്ചു,
പകരമായ് കചനും ദേവയാനിയെ
ശാപത്താൽ മൂടി മടങ്ങി.
(ചരണം 2)
വിധിതൻ കളിയിൽ യയാതി രാജാവിൻ
ദേവിയായ് മാറിയ ദേവയാനി,
ദുർവ്വാസാവിന്റെ ശാപത്താൽ മന്നനു
വാർദ്ധക്യം വന്നു ചേർന്നു.
യൗവനം തേടിയ യയാതി തൻ വിധി
മഹാഭാരത കഥയത്രേ,
വിധിതൻ ചക്രത്തിൽ അനുരാഗവും ശാപവും
ഓർമ്മയായ് തീർന്ന കഥയത്രേ...
(മംഗളം/ഉപസംഹാരം)
വിദ്യയും ശാപവും അനുരാഗവും മാഞ്ഞൊരു
ദേവയാനിതൻ ജീവിത വീഥിയിൽ,
കാലം കാത്തുവെച്ച വിധിതൻ കഥകൾ
ഇന്നും കഥകളിയായ് മാറിയിടുന്നു,
അറിവും ആരോഗ്യവും അനുരാഗപാഠങ്ങളും
കാംക്ഷിച്ചു ഭക്തരവ പാടിടുന്നു.
കചന്റെ ധർമ്മവും ദേവയാനിയുടെ
മധുരനോവും മായാതെ നിൽപ്പൂ നാട്യവേദികളിൽ,
മറക്കില്ലൊരിക്കലും ഇന്നും ഈ
വഴിപാടായി ആട്ടക്കഥ തുടരുന്നു.
ജീ ആർ കവിയൂർ
24 07 2026
( തിരുവല്ല, കവിയൂർ)
Comments