ഭാരതമെന്ന എൻ അഭിമാനം
ഭാരതമെന്ന എൻ അഭിമാനം
ഭാരതമെന്നൊരു പുണ്യഭൂമി,
നെഞ്ചിലേറ്റുന്നൊരെൻ മാതൃഭൂമി!
കടൽ കടന്നുവന്നവർ ഭരിച്ച കാലം കഴിഞ്ഞു,
നമ്മുടെ വിധി നാം എഴുതിത്തുടങ്ങി!
ലോകത്തിൻ മുന്നിൽ തലയുയർത്തി,
ഭാരതം മുന്നോട്ട് കുതിച്ചിടുന്നു,
ചാണക്യൻ കാട്ടിയൊരു വഴികളിലൂടെ,
ശക്തമായൊരു രാജ്യം വളർന്നിടുന്നു!
നല്ലൊരു നേതൃത്വം നമുക്കുണ്ട് ഇന്ന്,
ലോകം വണങ്ങുന്ന നായകൻ വന്നു,
സൈന്യ ബലത്തിൽ നാം മുന്നിലാണ്,
ശത്രുവിൻ കോട്ടകൾ തകർത്തിടാനായ്!
സമ്പദ്‌വ്യവസ്ഥയിൽ വൻ ശക്തിയായി,
മൂന്നാം സ്ഥാനത്തേക്ക് നീങ്ങിടുന്നു,
പാതകളും റെയിൽവേയും വികസിക്കുന്നു,
വികസന കുതിപ്പ് തുടർന്നീടുന്നു!
വിദ്യാഭ്യാസത്തിൽ നാം നേട്ടങ്ങൾ കൊയ്തു,
പെൺമക്കൾ വിദ്യയാൽ മുന്നിൽ നിന്നു,
പലതരം ഭാഷകൾ പലതരം വേഷങ്ങൾ,
എങ്കിലും നാമൊന്നായ് ജീവിച്ചിടുന്നു!
ഈ മണ്ണിൽ പിറന്നത് ഭാഗ്യമാണ്,
ഈ മണ്ണിൽ മരിക്കാൻ മോഹമാണ്,
ഭാരതമെന്ന ആ വലിയ പേര്,
എന്നുമെൻ നെഞ്ചിലെ അഭിമാനം!
ജി. ആർ. കവിയൂർ
04-07-2026
(തിരുവല്ല, കവിയൂർ)

Comments