എൻ പിതാവ് എന്ന കർമ്മയോഗി
എൻ പിതാവ് എന്ന കർമ്മയോഗി
തൊണ്ണൂറ്റിയൊന്നു വർഷത്തെ ജീവന്റെ താളം,
അറുപത് വർഷമായി യോഗയിൽ ലയിച്ച കാലം.
യൗവനത്തിന്റെ കരുത്തിൽ നിന്നും നരച്ച മുടിയിലേക്ക്,
തടസ്സമില്ലാത്ത അച്ചടക്കത്തിന്റെ പാതയിലൂടെ.
ഒരു കാലത്ത് ഡൽഹി മലയാളി നാടകത്തിന്റെ അരങ്ങ് കീഴടക്കിയവൻ,
മലയാളക്കരയുടെ പാട്ടുകൾ ഹൃദയം കൊണ്ട് പാടിയവൻ.
നോവലുകളിലൂടെയും കവിതകളിലൂടെയും തന്റെ സർഗ്ഗാത്മകത ഒഴുക്കിയവൻ.
വാർദ്ധക്യമേൽക്കാത്ത ആത്മബലത്തോടെ,
യോഗാസനം ചെയ്യും മനോധൈര്യത്തോടെ...
കർമ്മനിരതനായ ആ യോഗി,
എന്നും നമുക്കേവർക്കും വഴികാട്ടിയായി നിലകൊള്ളുന്നു.
ജീ ആർ കവിയൂർ
12 07 2026
( തിരുവല്ല, കവിയൂർ)
Comments