കിട്ടുവിൻ്റെ യാത്ര

കിട്ടുവിൻ്റെ യാത്ര
കാഴ്ചകൾ കണ്ട് രസിച്ചു കൊണ്ട്
കിട്ടു ഇരുന്നു ബേബി ചായൻ്റെ ഓട്ടയിൽ 
കണ്ടത് ഒരു ജെസിബി പോകുന്നതും
കൈ കൊട്ടി ചിരിച്ചു പറഞ്ഞു ഹായ് ഹായ് 
ജെസിബി ജെസിബി 
കടയിൽ ഇറങ്ങി ബേബിച്ചായന് 
കിട്ടു ടാറ്റാ പറഞ്ഞു 
ടാറ്റ ടാറ്റ ടാറ്റാ....

കടയിലെ ബൊമ്മമ്മയെ ചൂണ്ടി കാട്ടി ചിരിച്ചു അവൻ
കണ്ടോ അമ്മൂമ്മേ അതിൻ്റെ നിപ്പ് 
ക്ഷീണിക്കില്ലേ പാവം ബൊമ്മ ഇങ്ങനെ നിന്നാൽ
കാലിന് വേദനിക്കില്ലേ കഷ്ടം 
കടയുടെ ലിഫ്റ്റിൽ കയറാതെ അവൻ
കയറി പടികൾ മുകളിലേക്ക് അമ്മൂമ്മക്കൊപ്പം 

കിട്ടു ഓടി നടന്നു കുസൃതി കാട്ടി
കടയിലെ ചേച്ചിമാർക്ക് ചിരി സമ്മാനിച്ചു
കണ്ണാടിയിൽ നോക്കി അവനോട് തന്നെ
കളി പറഞ്ഞു ,അവസാനം അമ്മൂമ്മയടെയും അമ്മോപ്പൻ്റെയും
കൈപിടിച്ചു കടയുടെ വെളിയിൽ ഇറങ്ങി
കടയിലെ ചേച്ചിമാർക്ക് ടാറ്റാ പറഞ്ഞു 
ഓട്ടോയിൽ കയറി ഇരുന്നു 
കാഴ്ചകൾ കണ്ട് തിരികെ വീട്ടിൽ വന്നു
കണ്ട കാഴ്ചകൾ വൈകിട്ട് അമ്മ വന്നപ്പോൾ അവൻ പറഞ്ഞു കേൾപ്പിച്ചു


ജീ ആർ കവിയൂർ 
16 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം