ഗജേന്ദ്ര വിലാപം - 2 തടവറയിലെ രാജാവ്

ഗജേന്ദ്ര വിലാപം - 2 
തടവറയിലെ രാജാവ് 

പച്ചിലക്കാടിൻ കുളിരും കവർന്ന്,
പത്തു ചക്രമുള്ള വണ്ടിയിൽ കേറിവന്നൂ...
തിരുവല്ലപ്പന്റെ തിരുമുറ്റത്താകെ
തിരക്കിനിടയിൽ അവൻ ഇറങ്ങിനിന്നൂ.

കരിവീരനല്ലോ നീ മണ്ണിലെ രാജാവ്,
കാൽനഖമിരുപതും കെട്ടിയിട്ടു,
ചങ്ങലക്കിലുക്കത്തിൻ ഈണത്തിലോതി നീ,
നിൻ നെഞ്ചിലെരിയുന്ന നോവിൻ കഥകൾ.

ഇത്രമേൽ വലിപ്പമുള്ളൊരു ദേഹത്തിൽ,
ഇത്തിരി ബുദ്ധി നിനക്കുണ്ടായിരുന്നെങ്കിൽ,
തോട്ടി കാട്ടി വിരട്ടുന്ന പാപ്പാനെയാകെ നീ
ഒറ്റയടിക്ക് പറത്തിടില്ലേ?

കാടും പടലുമെല്ലാം വെട്ടിപ്പിടിച്ചവർ,
കാട്ടുതീ പോലെ നിൻ വീട് ചുടവേ,
നാട്ടിലിറങ്ങി നീ കൃഷി തിന്ന നേരത്ത്
കുറ്റക്കാരനാക്കിയത് നിന്നെ മാത്രം!

ആനത്താരകൾ നമ്മൾ തകർത്തതല്ലേ?
ആവാസവ്യവസ്ഥകൾ കവർന്നതല്ലേ?
കണ്ണീരൊഴുക്കി നീ നിൽക്കുന്ന നേരത്തും
കണ്ണടച്ചിരുട്ടാക്കും ക്രൂരതയല്ലേ!

ജീ ആർ കവിയൂർ 
16 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം