മലയാലപ്പുഴ ദേവി ഭക്തിഗാനം

മലയാലപ്പുഴ ദേവി ഭക്തിഗാനം
(പല്ലവി)
മനതാരിനുള്ളിൽ തെളിയും ദിവ്യ പ്രകാശമേ,
മലയാലപ്പുഴ വാഴും അമ്മേ ശരണം!

(ചരണം 1)
മലയാലപ്പുഴ വാഴും ദേവിയല്ലോ,
മാലേയാ കുളിരല പോലെ സുന്ദരം.
മനസ്സിൽ വിളങ്ങും രൂപമല്ലോ,
മഴവില്ലിൻ ചാരുതയാലേ വിളങ്ങുന്നുവല്ലോ!

(പല്ലവി)
മനതാരിനുള്ളിൽ തെളിയും ദിവ്യ പ്രകാശമേ,
മലയാലപ്പുഴ വാഴും അമ്മേ ശരണം!

(ചരണം 2)
മനസ്സിലെ ദുഃഖങ്ങൾ മായ്ക്കുമമ്മേ,
മംഗളദായിനി, മണിദീപമേ!
മനമുരുകി വിളിക്കും മക്കളുടെ മുന്നിൽ,
മറയാതെ നിൽക്കണേ, മലയാലപ്പുഴവാഴും അമ്മേ!

(പല്ലവി)

മനതാരിനുള്ളിൽ തെളിയും ദിവ്യ പ്രകാശമേ,
മലയാലപ്പുഴ വാഴും അമ്മേ ശരണം!

(ചരണം 3)
മനസ്സിന്റെ ഉള്ളിൽ നിറയും പ്രകാശമേ,
മന്ദഹാസത്താൽ അനുഗ്രഹമേകണേ!
മഹിമകൾ നിറഞ്ഞൊരു പുണ്യസങ്കേതത്തിൽ,
മലരടികൾ കൂപ്പി വണങ്ങുന്നു ഞങ്ങൾ.

(പല്ലവി)
മനതാരിനുള്ളിൽ തെളിയും ദിവ്യ പ്രകാശമേ,
മലയാലപ്പുഴ വാഴും അമ്മേ ശരണം!

(ചരണം 4)
മന്ത്രങ്ങളാൽ വാഴ്ത്തും നിൻ ദിവ്യനാമം,
മഴയായി പെയ്യും നിൻ വാത്സല്യധാര.
മാലെല്ലാം അകറ്റുമമ്മേ മധുരതര രൂപം,
മായാതെ നിൽക്കണേ മലയാലപ്പുഴ അമ്മേ!

(പല്ലവി)
മനതാരിനുള്ളിൽ തെളിയും ദിവ്യ പ്രകാശമേ,
മലയാലപ്പുഴ വാഴും അമ്മേ ശരണം!

ജീ ആർ കവിയൂർ 
21 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം