പാദതീർത്ഥം
പാദതീർത്ഥം
തേടിയെത്തി കാൽക്കൽ വീണ പാവം സുദാമാ,
തേങ്ങിനിന്നു സ്നേഹമോടെ കണ്ണൻ തൻ മുന്നിൽ.
പൊന്നുതളികയിൻ മേലെ പാദങ്ങൾ വെച്ചു,
കണ്ണുനീരാൽ കാൽ കഴുകി കണ്ണൻ അന്നു മല്ലെ.
"അരുതേ കണ്ണാ അരുതേ" എന്ന് പറഞ്ഞു കരഞ്ഞു,
സുദാമാവിൻ ഹൃദയം അന്ന് വിങ്ങിപ്പൊട്ടി.
മിഴികളിൽ നിന്നുതിർന്ന സന്തോഷക്കണ്ണീർ,
ഏറ്റവും പവിത്രമായ തീർത്ഥമായി മാറി.
ലോകനാഥൻ തൻ കാൽക്കൽ വീഴേണ്ട സമയം,
ഭക്തനു തുല്യമായി പാദം കഴുകി കണ്ണൻ.
ആ പാദതീർത്ഥം തൻ ശിരസ്സിൽ തെളിച്ചു,
സ്നേഹത്തിൻ മാഹാത്മ്യം ലോകത്തിന് കാട്ടി.
കണ്ണാ കണ്ണാ എന്ന് വിളിച്ച് ഏവരും കരഞ്ഞു,
ആ ദിവ്യസ്നേഹം കണ്ടു മനസ്സുകൾ നിറഞ്ഞു.
ഭക്തി തൻ മുന്നിൽ ആ ഭഗവാനും ഒന്നുമല്ല,
സ്നേഹത്തോളം വലിയൊരു തീർത്ഥമില്ല ഭൂമിയിൽ.
ജീ ആർ കവിയൂർ
26 07 2026
(തിരുവല്ല, കവിയൂർ)
Comments