രാഗമാലികയായി അലിയാം

രാഗമാലികയായി അലിയാം

നിൻ മാറിൽ തലചായ്ച്ചൊരു
സപ്തസ്വര ശ്രുതി ചേർന്ന്
രാഗമാലികയായി അലിയാം.

നിൻ ഹൃത്തിലേക്കെന്നെ ചേർത്തിടുക
ഞാനൊരു ഗീതമായി നിന്നിൽ ചേർന്നിടാം
ഒന്നു മൂളിപ്പാടുക അപ്പോൾ
സിരകളിലേക്ക് തരംഗമായി ഒഴുകിടാം.

നിൻ മാറിൽ തലചായ്ച്ചൊരു
സപ്തസ്വര ശ്രുതി ചേർന്ന്
രാഗമാലികയായി അലിയാം.

വസന്തത്തിൻ സുഗന്ധമായി
വർഷഋതുവിൻ കുളിരായി
ഗ്രീഷ്മച്ചൂടിലൊരു കാറ്റായി
ഗഗനമയൂഹമായി മാറിടാം.

നിൻ മാറിൽ തലചായ്ച്ചൊരു
സപ്തസ്വര ശ്രുതി ചേർന്ന്
രാഗമാലികയായി അലിയാം.

കുയിലിന്റെ പാട്ടിലെ സംഗീതമായി
മയിലിന്റെ നൃത്തത്തിലെ താണ്ഡവമായി
കാറ്റിന്റെ കൈകളിൽ താളമായി
നിന്നിലേക്ക് ഒരു നദിയായി ഒഴുകാം.

നിൻ മാറിൽ തലചായ്ച്ചൊരു
സപ്തസ്വര ശ്രുതി ചേർന്ന്
രാഗമാലികയായി അലിയാം.

എന്റെ ഓരോ ശ്വാസത്തിലും നിശ്വാസത്തിലും
നിന്റെ ഓർമ്മകൾ മാത്രം നിറയുന്നു
ഒരു രാഗമായി, ഒരു ഗീതമായി
നമുക്ക് രാധാകൃഷ്ണ സങ്കല്പത്തിൽ അലിയാം.

നിൻ മാറിൽ തലചായ്ച്ചൊരു
സപ്തസ്വര ശ്രുതി ചേർന്ന്
രാഗമാലികയായി അലിയാം.

ജീ ആർ കവിയൂർ 
21 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം