കാറ്ററിയാത്ത ഗാനം

കാറ്ററിയാത്ത ഗാനം

മൗനത്തിൻ മടിയിൽ രാഗം വിരിഞ്ഞു,
ഹൃദയം താളമായി തുടിച്ചുനിന്നു,
പറയാത്ത വികാരം സ്വരമായി മാറി,
ആത്മാവ് സംഗീതം കേട്ടുനിന്നു.

പൂക്കൾ സുഗന്ധം ചിരിയായി ചൊരിഞ്ഞു,
നദികൾ നിശ്ശബ്ദം ഒഴുകിനിന്നു,
ആകാശം അനന്തം കാതോർത്തുനിന്നു,
പ്രകൃതി അത്ഭുതം നെയ്തെടുത്തു.

കാറ്റിന് കേൾക്കാനായില്ല,
കാലത്തിനും തൊടാനായില്ല,
സ്നേഹം മാത്രം സൂക്ഷിച്ചൊരു ഗാനം,
നിത്യമായി ഉള്ളിൽ മുഴങ്ങിനിന്നു.

ജീ ആർ കവിയൂർ 
05 07 2026
( തിരുവല്ല , കവിയൂർ)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം