ഇതിഹാസ സത്യങ്ങൾ

ഇതിഹാസ സത്യങ്ങൾ
മണ്ണിൽ പിറന്നൊരു കാവ്യപ്രപഞ്ചമേ,
കണ്ണീരിലൂറിയ രാമന്റെ ഗാഥയേ,
കാലങ്ങൾ മാറിയും മായാത്ത ദർശനം,
ചരിത്രസത്യമായ് മുന്നിൽ തെളിയുന്നു.

ഭാവനയല്ലിത് വെറുമൊരു കഥയല്ല,
പൂർവികർ തന്നൊരു തനതായ സത്യമാം,
വാൽമീകി കോറിയ വരികളിലൊക്കെയും,
ഭൂമിയിൽ വാണൊരു ചരിത്രം തുടിക്കുന്നു.

അധ്യാത്മവീഥിയിൽ തെളിയുന്ന ദീപമായ്,
ആത്മാവിൻ സത്യത്തെ നമ്മളിൽ ഓതുവാൻ,
അകതാരിൽ വാഴുന്ന രാമനെ കാണുവാൻ,
അറിവിന്റെ പാഠമായ് മാറുന്നു രാമായണം.

ഗുരുവായ് വഴികാട്ടിയ അവതារമൂർത്തികൾ,
മണ്ണിൽ മനുഷ്യനായ് ജീവിച്ചു കാട്ടിയോർ,
പൂർണ്ണത തേടുന്ന മാനവ ചിന്തയിൽ,
പുതുവെളിച്ചം തരും ഈശ്വര രൂപങ്ങൾ.

പ്രകൃതിയെ പോറ്റുന്ന കർമ്മങ്ങൾ ചെയ്യുക,
അതുതന്നെ ധർമ്മമെന്നോതി തരുന്നു നാം,
സ്വാർത്ഥത മാറ്റിവെച്ചന്യനെ കാക്കുവാൻ,
ത്യാഗത്തിൻ പാതകൾ നാം സ്വീകരിക്കണം.

യുഗങ്ങൾ കഴിഞ്ഞാലും മായാത്ത ഓർമ്മയായ്,
രാമായണം നമ്മെ നയിക്കുന്നു മുൻപോട്ട്,
ഈ നല്ല ചിന്തകൾ നെഞ്ചിൽ കുടിവെച്ചു,
ധർമ്മത്തിൻ പാതയിൽ നീങ്ങാം നമുക്ക ഇനി.

ജീ ആർ കവിയൂർ 
17 07 2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം