കിട്ടുവിന്റെ കോലുമിഠായി
കിട്ടുവിന്റെ കോലുമിഠായി
ഹായ് ഹായ് മിഠായി കിട്ടുവിന് കിട്ടി
ഹായ് ഹായ് കോലുമിഠായി.
എന്തുരസമാണതിന് മധുരമുള്ള മിഠായി.
അമ്പലത്തിൽ പോയിവരാൻ ഉത്സാഹമാണവന്
കോലുമിഠായി. ഹായ് ഹായ് കോലുമിഠായി.
വഴിയരികിൽ നിൽക്കും കടക്കാരൻ നീട്ടിടും കൊതിപ്പിക്കുന്ന മിഠായി
വാങ്ങിടും അവൻ പല്ലിളിച്ചു ഒട്ടും വൈകാതെ
ഹായ് ഹായ് മിഠായി കിട്ടുവിന്റെ കോലുമിഠായി.
അമ്മ വാങ്ങി കൊടുത്തില്ല എങ്കിൽ
പരാതിയുമായി എത്തും അവൻ അപ്പൂപ്പന്റെ അടുത്തായി.
അപ്പൂപ്പൻ കടയിൽ പോയി വരുമ്പോൾ
ജാലകത്തിന് അരികത്ത് നിന്ന് അവൻ തുള്ളും
ഹായ് ഹായ് കോലുമിഠായി ഹായ് ഹായ് കോലുമിഠായി
കിട്ടുവിന്റെ കോലുമിഠായി.
ആരെങ്കിലും ചോദിക്കുകിൽ എനിക്കു തരുമോ മിഠായി?
ഇല്ല തരില്ല മിഠായി,
എന്നവൻ കരഞ്ഞു പറഞ്ഞിടും കോലു കോലു മിഠായി!
ജീ ആർ കവിയൂർ
15 07 2026
( തിരുവല്ല, കവിയൂർ)
Comments