യശോദതൻ കണ്ണാ
യശോദതൻ കണ്ണാ
(പല്ലവി)
യശോദതൻ കണ്ണാ, എൻ ഉണ്ണിക്കൃഷ്ണാ...
ഇന്ദ്രനീല രത്നമേ, ഗുരുവായൂരപ്പാ...
(അനുപല്ലവി)
കഴുത്തിലണിഞ്ഞൊരു കുഞ്ഞിക്കല്ലിനായി
അമ്മ കോപിച്ച നേരം...
ചിരിച്ചുകൊണ്ടു നീ തന്നൊരു മറുപടി
വേദാന്ത പൊരുളല്ലേ...
(പല്ലവി)
യശോദതൻ കണ്ണാ, എൻ ഉണ്ണിക്കൃഷ്ണാ...
ഇന്ദ്രനീല രത്നമേ, ഗുരുവായൂരപ്പാ...
(ചരണം)
ഉരുള വെണ്ണയും വെയിലത്തുരുകിപ്പോയി,
നീലക്കല്ലതും എങ്ങോ പോയ് മറഞ്ഞു...
എന്നാൽ നിൻ രൂപമാകും മഹാരത്നം,
ഞങ്ങളുടെ ഉള്ളിൽ തെളിഞ്ഞു നിൽപൂ...
ബാഹ്യലോകത്തിൻ മായയിൽ അലയാതെ,
നിൻ രൂപം ഹൃദയത്തിൽ കാത്തു വെക്കാം...
മഹാ ഇന്ദ്രനീലക്കല്ലാകും കണ്ണാ,
നിൻ പാദപത്മത്തിൽ കോടി പ്രണാമം...
(പല്ലവി)
യശോദതൻ കണ്ണാ, എൻ ഉണ്ണിക്കൃഷ്ണാ...
ഇന്ദ്രനീല രത്നമേ, ഗുരുവായൂരപ്പാ...
ജീ ആർ കവിയൂർ
26 07 2026
(തിരുവല്ല, കവിയൂർ)
Comments