ശ്രീരാമാരാമം
ശ്രീരാമാരാമം
ദശരഥനന്ദനം രാമം, കൗശല്യാപുത്രം രാമം,
സീതാപതി രാമം, സർവ്വലോകേശ രാമം.
വാൽമീകി മുനീന്ദ്രം, കാവ്യകാരണപുരുഷം,
രാമചരിതപ്രകാശ രാമം, വന്ദനം രാമം.
രാമം അഭിരാമം സീതാരാമം ആരാമം
ലക്ഷ്മണ സമേതം രാമം ലക്ഷ്യം സുനിശ്ചിതം രാമം
ബാലി നിഗ്രഹം രാമം ബലാബലം രാമം
ഭരതം ഭാഗ്യം അനുചിതം രാമം ഭാരതവർഷം ജയിക്കുക രാമം
സദാചാരം രാമം, സംപ്രീതി രാമം,
സമഭാവന രാമം, സർവ്വലോകേശ രാമം.
സുകൃതം രാമം, സുന്ദരം രാമം,
സുദൃഢം രാമം, സുഖദായികം രാമം.
ധർമ്മം രാമം, ധൈര്യം രാമം,
കർമ്മം രാമം, കല്യാണകാരി രാമം.
സത്യം രാമം, ശാന്തി രാമം,
വിനയം രാമം, വിജ്ഞാനദായകം രാമം.
പിതൃഭാവം രാമം, maതൃഭാവം രാമം,
ഭ്രാതൃഭാവം രാമം, ഹനുമത്സേവയുക്തം രാമം.
ജടായുസേവ രാമം, ത്യാഗഭാവം രാമം,
രക്ഷാകർമ്മ രാമം, രാമപ്രേമ രാമം.
ശബരീഭക്തി രാമം, ശരണം രാമം,
ശുഭജീവിതം രാമം, ശ്രീരാമലോഭം രാമം.
സേതുബന്ധനം രാമം, സമുദ്രോല്ലംഘനം രാമം,
വിഭീഷണദാസ്യം രാമം, വിശ്വപ്രേമം രാമം.
രാവണി രാമം, കുംഭകർണ്ണ ഭംഗം രാമം,
താപസപ്രേമ രാമം, രാമചന്ദ്രേ രാമം.
ലങ്കാദഹനം രാമം, ധീരകർമ്മം രാമം,
ഹനുമത്സേവ രാമം, ഭക്തിപൂർണ്ണം രാമം.
ലവകുശർ രാമം, ലാവണ്യപൂർണ്ണം രാമം,
പൈതൃകീർത്തനം രാമം, പുണ്യചരിതം രാമം.
അയോധ്യാപുരി രാമം, ദീപാവലി രാമം,
സരയൂനദി രാമം, ശാന്തിപരം രാമം.
രാമം രാമം ലോകാഭിരാമം ശ്രീരാമ രാമ രാമ രാമ.
ജീ ആർ കവിയൂർ
15 07 2026
( തിരുവല്ല, കവിയൂർ)
Comments