അറിയാത്ത ലോകവും അറിഞ്ഞ പ്രണയവും

അറിയാത്ത ലോകവും അറിഞ്ഞ പ്രണയവും

ഈ ലോകത്തിൻ വഴികൾ എനിക്കറിയില്ല,  
ഇവിടുത്തെ രീതികൾ മനസ്സിലുമില്ല.  
ആളുകൾ നേടുന്ന പ്രശസ്തി തൻ രഹസ്യം,  
അറിയുവാൻ എനിക്കൊട്ടും താല്പര്യവുമില്ല.  

കപടമാം ചിരികളുടെ ലോകമാണിന്ന്,  
സ്വാർത്ഥത നിറഞ്ഞൊരു കാലമാണിന്ന്.  
നേർവഴി വിട്ടൊരു യാത്ര പോകുവാൻ,  
എൻ മനസ്സ് എന്നെ അനുവദിക്കില്ല.  

നീ എന്നെ നോവിച്ച നാളുകൾ തന്നിൽ,  
നിറയുന്ന സങ്കടം ഉള്ളിലൊതുക്കി.  
നീ തന്ന വേദന ഇല്ലായിരുന്നുവെങ്കിൽ,  
അനുരാഗത്തിൻ ആഴം ഞാൻ അറിയുകില്ല.  

നോവിലും മധുരമാം സ്നേഹമുണ്ട്,  
കണ്ണീരിലും വലിയൊരു സുഖവുമുണ്ട്.  
ഈ ലോകം എന്ത് പറഞ്ഞാലും ഇനി,  
നിൻ അനുരാഗ വേദന ഞാൻ നെഞ്ചിലേറ്റും.


ജീ ആർ കവിയൂർ 
15 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

പ്രഭാത കിരണം

“ സുപ്രഭാതം “