ജീവന്റെ തുടിപ്പല്ലൊ...( ദേശ ഭക്തി ഗാനം)
ജീവന്റെ തുടിപ്പല്ലൊ...( ദേശ ഭക്തി ഗാനം)
മധുരതരം ഈ ദേശം...
മനസ്സുകളിൽ പ്രകാശമേകും ദേശം...
ഭാരതമെന്ന പുണ്യഭൂമി,
നമ്മുടെ ജീവന്റെ തുടിപ്പല്ലൊ...
ജയ ജയ ഹേ ഭാരത ജ്വാലാ,
നമ്മിൽ ഉണരൂ സ്നേഹമാലാ...
ഭാരതമെന്ന പുണ്യഭൂമി,
നമ്മുടെ ജീവന്റെ തുടിപ്പല്ലൊ...
ത്യാഗത്തിൻ കഥകൾ പാടും മണ്ണ്,
വീരന്മാർ ഉറങ്ങും പുണ്യ മണ്ണ്...
ഒരുമയോടെ നമ്മൾ മുന്നോട്ട്,
ഈ നാടിൻ പുകഴേറ്റി പാടീടാം...
ജയ ജയ ഹേ ഭാരത ജ്വാലാ,
നമ്മിൽ ഉണരൂ സ്നേഹമാലാ...
ഭാരതമെന്ന പുണ്യഭൂമി,
നമ്മുടെ ജീവന്റെ തുടിപ്പല്ലൊ...
ജീ ആർ കവിയൂർ
04 07 2026
(തിരുവല്ല, കവിയൂർ)

Comments