സുഹൃത്ത് സന്ദർശനം
സുഹൃത്ത് സന്ദർശനം
കണ്ടു ഞാൻ ഇന്നലെ
കാണാത്തൊരു സുഹൃത്തിനെ
കണ്ടതുണ്ട് എഴുതും കവിതകളും
കഥകളും വാട്സ് ആപ്പ് വഴിയെ
പേര് പോലെ തന്നെ കാഴ്ചയിലും
പെരുമാറ്റത്തിലും ബിജോയ് തന്നെ
പെരുത്ത സന്തോഷം തന്നെ പേരിൽ
പെരുമയാർന്ന സഹവർത്തിത്വം
സായാഹ്ന സൂര്യൻ്റെ ശോഭയിൽ
സന്ധ്യയുടെ വരവിന് മുന്നേ
സ്നേഹം ഓളം തല്ലും ശ്രീവല്ലഭ ക്ഷേത്ര
കുള കടവിലെ
സുഖം പകരുന്ന കുളിർ കാറ്റ് ഏറ്റു
സമ്മാനമാം സുഹൃത്തിൻ്റെ
സന്തോഷത്തോടെ നൽകിയ
ഉപഹാരങ്ങൾ
സസ്നേഹം യാത്ര പറഞ്ഞു പോയി
സ്വന്തനത്തിന് അനുഭൂതി പകർന്ന നിമിഷങ്ങൾ
ജീ ആർ കവിയൂർ
08 07 2026
( തിരുവല്ല , കവിയൂർ)

Comments