മനോഹരി മായാമാളവഗൗള

മനോഹരി മായാമാളവഗൗള
മനതാരിൽ നിറയുമീ മോഹത്തിൻ കുളിരിൽ
മദനോത്സവമായ് പെയ്യുമീ മനോഹരവർണ്ണങ്ങൾ.

മലരുന്നു മരന്ദം നുകരാനായ്
മണം പകരുന്നു ദളങ്ങളിൽ
മന്ദപവനനൊപ്പം അണയും
മന്ദഹാസ രുചിപകരും നാദം.

മനതാരിൽ നിറയുമീ മോഹത്തിൻ കുളിരിൽ മദനോത്സവമായ് പെയ്യുമീ മനോഹരവർണ്ണങ്ങൾ.

മായാമാളവഗൗളരാഗമായ്
മുരളികയും ചേർന്ന് അലിയുന്നു
മൃദംഗധ്വനിയാൽ മുഖരിതം
മനോമുകുരത്തിൽ ആനന്ദം.

മനതാരിൽ നിറയുമീ മോഹത്തിൻ കുളിരിൽ മദനോത്സവമായ് പെയ്യുമീ മനോഹരവർണ്ണങ്ങൾ.

മനസ്സിലുണരും ഗാനമായ്
മധുരമൊഴികൾ തഴുകുന്നു
മൗനം വിടരും നിമിഷങ്ങളിൽ
മഴവില്ലഴകിൻ വർണ്ണമായ്

മനതാരിൽ നിറയുമീ മോഹത്തിൻ കുളിരിൽ മദനോത്സവമായ് പെയ്യുമീ മനോഹരവർണ്ണങ്ങൾ.

മഴമുകിലുകൾ തിങ്ങും വേളയിൽ
മയിലുകൾ വിടർത്തിയാടും
മന്ദാരപ്പൂക്കൾ വിരിയുന്ന നേരം
മൃദുലഭാവം തഴുകുന്നു സന്ധ്യാശോഭ

മനതാരിൽ നിറയുമീ മോഹത്തിൻ കുളിരിൽ മദനോത്സവമായ് പെയ്യുമീ മനോഹരവർണ്ണങ്ങൾ.

മന്ദമാരുതൻ മീട്ടുന്ന
മനോഹരമായ വീണയിൽ
മണിവർണ്ണന്റെ സംഗീതം
മനസ്സിൽ നിറയ്ക്കും ശാന്തത.

ജീ ആർ കവിയൂർ 
23 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം