കിട്ടുവിന്റെ പാട്ട് (സഹജീവിസ്നേഹം)
കിട്ടുവിന്റെ പാട്ട് (സഹജീവിസ്നേഹം)
രചന: ജി. ആർ. കവിയൂർ
നിർമ്മാണം: ജി.ആർ. ക്രിയേഷൻസ്
[പല്ലവി]
കിട്ടുകുട്ടൻ കളിപ്പാട്ടങ്ങൾക്ക്
കൊടുക്കാതെ കഴിക്കില്ല ഒന്നുമും,
ടിപ്പറിനും ജെസിബിക്കും ചെണ്ടക്കും
പീപ്പിക്കും ആ കുഞ്ഞുമങ്കിയും...
[അനുപല്ലവി]
പിന്നെ ജനലരികത്ത് വരും കാക്കച്ചിക്കും
അടുക്കളയിൽ പാത്തും പതങ്ങി വരും പൂച്ചാപ്പിക്കും,
കുഞ്ഞമ്മൂമ്മയുടെ പീക്കു നായ്ക്കും
കൊടുത്തില്ല എങ്കിൽ അവൻ കരഞ്ഞു കൂവിടും പാവം!
അമ്മൂമ്മ കൊടുത്താലെ അവൻ സന്തോഷമാകുകയുള്ളൂ...
[ചരണം 1]
അപ്പൂപ്പൻ വന്ന് കഥ പറയും
പടം വരയ്ക്കും എപ്പോഴും,
അവന് ജെസിബിയും ടിപ്പറും
ചുക് ചുക് ട്രെയിനിനും ഒക്കെയാണ്
വരച്ചു കൊടുക്കേണ്ടത്...
[ചരണം 2]
മുറ്റത്തെ തുമ്പികൾ തുള്ളിടുമ്പോൾ
അണ്ണാറക്കണ്ണനും ഓടിവരും,
അവർക്കൊക്കെയും ഒരു തരി വെട്ടവുമായ്
കിട്ടു തന്റെ കൈകൾ നീട്ടിടുമേ...
സ്നേഹത്തിൻ മധുരം പകർന്നിടുമേ...
[തുടർച്ച]
കുഞ്ഞു മനസ്സിലെ വലിയൊരു ലോകം
എല്ലാവരും ഒന്നായ് വാഴും കാലം,
പക്ഷിയും മൃഗവും മനുഷ്യരും ചേരും
സുന്ദര ഭൂമിയായ് മാറിടുമേ...
[ഗുണപാഠം / ഉപസംഹാരം]
സഹജീവികളോടുള്ള അനുകമ്പയാണ്
ഏറ്റവും വലിയ ഗുണപാഠം...
(ചുക് ചുക് ട്രെയിൻ... ഹഹാ...)
ജീ ആർ കവിയൂർ
06 07 2026
( തിരുവല്ല, കവിയൂർ)

Comments