വിഘ്നേശ്വര ശരണം

വിഘ്നേശ്വര ശരണം
വിനായകനെ വിനയെല്ലാം തീർപ്പവനെ,
വിശ്വമെല്ലാം വണങ്ങും വിനായകനെ, വിഘ്നങ്ങളൊഴിക്കേണമേ.

വ്യാസന്റെ സപര്യയ്ക്കൊത്ത്,
വേദം ചമച്ചവനെ.
വിനായകനെ ശരണം ശരണം.

വാണിക്ക് വരദായകാ,
വിശ്വവന്ദ്യ ഗണനായകാ.
വിനായകനെ ശരണം ശരണം.

വിഘ്നങ്ങൾ അകറ്റിടുന്ന,
വരപ്രസാദ ദായകാ.
വിനായകനെ ശരണം ശരണം.

വിദ്യകൾ പകർന്നീടും,
വിവേകദീപം തെളിയിക്കും.
വിനായകനെ ശരണം ശരണം.

വാത്സല്യം ചൊരിയുന്ന,
വരമരുളും ഗജാനനാ.
വിനായകനെ ശരണം ശരണം.

വിനയത്തോടെ വന്നിടുന്നു,
വിരൽപിടിച്ച് നടത്തിടണേ.
വിശ്വാസത്തോടെ പാടിടുന്നു,
വിനായകനെ ശരണം ശരണം.

ജീ ആർ കവിയൂർ 
18 07 2026
(തിരുവല്ല, കവിയൂർ)

"ശ്രീഗണേശന്റെ അനുഗ്രഹം ജീവിതത്തിലെ വിഘ്നങ്ങൾ നീക്കി, ജ്ഞാനവും വിവേകവും വിനയവും നിറഞ്ഞ ജീവിതത്തിലേക്ക് നമ്മെ നയിക്കട്ടെ."



Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം