ഓമൽ രൂപം ഒന്ന് കാണാൻ
ഓമൽ രൂപം ഒന്ന് കാണാൻ
ഒരു മയിൽപ്പീലിത്തുണ്ടായി
ഒന്നു നിൻ തിരുമുടിയിൽ
ഓടക്കുഴലായി ചുണ്ടിൽ
ഓമനിച്ച് അണിയും മാലയായി
ഒഴിയാതെ എന്റെ സന്താപങ്ങളൊക്കെ
ഓടിയകറ്റണേ ബാലരൂപമേ
ഓമൽ തിരുമേനി കണ്ടു കണ്ടു
ഒട്ടല്ല കൗതുകവുമായി മനതാരിൽ നിറയണേ
ഓർമയുള്ളൊരു കാലത്തും
ഒളിമങ്ങാത്ത കാഴ്ചകളായി
ഓളങ്ങളായി താളങ്ങളായി
ഓലം തട്ടും പാട്ടുകളായി
ഒളിയായി മിന്നുമീ രൂപം കാണാൻ
ഒതുങ്ങാത്ത മോഹങ്ങളൊടുക്കാൻ
ഒഴുകും യമുനയായ് തീരാൻ
ഒന്നിച്ചു നമ്മളൊന്നാകാൻ
ഒഴിയാതെ നന്മകൾ ചൊരിയാൻ
ഒടുവിലെൻ ആത്മശാന്തി തരാൻ
ഓതിടുവിൻ മന്ത്രങ്ങൾ വീണ്ടും
ഒരുമയോടേണം ജീവിതയാത്രയിൽ
ജീ ആർ കവിയൂർ
24 07 2026
( തിരുവല്ല, കവിയൂർ)
Comments