ഡിജിറ്റൽ ലോകത്തും തിരുവോണം

 ഡിജിറ്റൽ ലോകത്തും തിരുവോണം 


കർക്കിടകത്തിൻറെ കാർക്കശ്യം മാറിയല്ലോ,
കാർമേഘം അകന്നല്ലോ, കാത്തിരിക്കും സന്തോഷം വരവായി.
തിരുവോണത്തിൻ മാറ്റൊലി തപ്പു കൊട്ടി തകില് കൊട്ടി,
തുമ്പപ്പൂ പൂത്ത വഴികളിൽ തുമ്പി പാടുന്നുവല്ലോ.

ഏഴാം കടലും അക്കരെ കടന്നും തിരുവോണത്തിൻ മഹത്വം,
ഇന്ന് ആഘോഷിക്കപ്പെടുന്നത് ഏറെ മറുനാടൻ മലയാളികൾ അല്ലോ,
ഈ തിരുവോണത്തിനെ നെഞ്ചിലേറ്റുന്നത്.

അകലെ ഉള്ളവർ ഒക്കെ വരവായല്ലോ, അണയുന്നു സന്തോഷം,
അമ്മയ്ക്കും അച്ഛനും പുതു വസ്ത്രങ്ങളായി അരികിൽ എത്തിയല്ലോ.
കുട്ടികൾ ഒക്കെ പൂക്കളം തീർക്കുവാൻ അരികിൽ,
അറിയാതെ പൂമ്പാറ്റകൾ പാറും പോലെ വന്നുവല്ലോ കുട്ടിപ്പട്ടാളം.
ഓർമ്മകളിലെ പൂവിളി ഉണർന്നു...

പണ്ടത്തെ വള്ളംകളിയും പുലികളിയും തിരുവാതിരയും,
കണ്ണുപൊത്തിക്കളിയും പന്തുകളിയും നിറഞ്ഞൊരാ കാലം.
അത്തം തൊട്ട് തിരുവോണം വരെ മുറ്റത്തെ പൂക്കളങ്ങൾ,
വലുതായി വലുതായി വന്നൊരു കാഴ്ചയന്നന്നുണ്ടായിരുന്നു!

ഇന്നോ, ഉത്രാടപ്പാച്ചിലിൻ വെപ്രാളമില്ലാതെ അച്ചിമാർ,
മൊബൈലെടുക്കുന്നു, ഒരൊറ്റ വിളിയിൽ സദ്യ പടിക്കൽ റെഡി!
ഫോൺ വഴി പണമയച്ചു വാങ്ങുമീ പുതിയ കാലത്തിലും,
മായാത്ത ചിരിയോടെ വരവേൽക്കാം നമുക്കീ തിരുവോണം!

വീടുതോറും വന്നിരുന്ന മാവേലി ഇന്നില്ലെങ്കിലും,
ഡിജിറ്റൽ ലോകത്തും തിരുവോണപ്പൊലിമ ഒട്ടും ചോരുന്നില്ലല്ലോ.
എല്ലാവർക്കും ഹൃദയം നിറഞ്ഞ തിരുവോണമാശംസിച്ചുകൊണ്ട്,
ഇങ്ങനെ ആഘോഷിക്കാം നമുക്കീ തിരുവോണത്തെ!


ജീ ആർ കവിയൂർ 
09 07 2026
( തിരുവല്ല , കവിയൂർ)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ