നാലമ്പല ദർശനം

നാലമ്പല ദർശനം

കർക്കിടകമാസത്തിൻ പുണ്യപ്പുലരിയിൽ,
ഭക്തിതൻ നിർവൃതി തേടിടാം നമ്മൾ.
ശ്രീരാമനാഥനെ ദർശിച്ചു വണങ്ങിടാം,
തൃപ്രയാർ തന്നിലെ പുണ്യ സങ്കേതത്തിൽ.

രാമ രാമ രാമ പാഹിമാം 
രാമ നാമം ഭജേ പാഹിമാം

ഇരിങ്ങാലക്കുട തന്നിൽ വിളങ്ങുന്ന രൂപൻ,
ഭരതനായ് വാഴുന്ന കൂടൽമാണിക്യം.
ലക്ഷ്മണ സ്വാമിതൻ ദിവ്യസാന്നിധ്യം,
മൂഴിക്കുള-മെന്നേകുമെൻ പാപശാന്തി.

രാമ രാമ രാമ പാഹിമാം 
രാമ നാമം ഭജേ പാഹിമാം

പായമ്മലമർന്ന ശത്രുഘ്നനാഥനെ,
കൂപ്പുകൈയോടെ വണങ്ങിടാം നമ്മൾ.
ഒരു പകലിൽ തീർക്കും ഈ പുണ്യയാത്ര,
ഉള്ളിലെ ആധികളൊക്കെയും മാറ്റും.

രാമ രാമ രാമ പാഹിമാം 
രാമ നാമം ഭജേ പാഹിമാം

രാമായണമാസ തണലിൽ മനസ്സിന്,
ആനന്ദമേകുന്ന നാലമ്പലങ്ങൾ.
കേരള മണ്ണിലെ പൈതൃക ഭംഗിയിൽ,
ഭക്തർക്കഭയമായ് തീരും ദർശനം.

ജീ ആർ കവിയൂർ 
18 07 2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം