ഗുരുവായൂരപ്പന്റെ കൃപ

ഗുരുവായൂരപ്പന്റെ കൃപ
തുലാസിന്റെ തട്ടിൽ വെച്ചീടുകിൽ,  
ഈ ലോകത്തിൽ കാണുന്ന ഭാഗ്യങ്ങളെല്ലാം.  
മറുതട്ടിൽ ഉണ്ണിക്കണ്ണൻ ഇരുന്നിടുമെങ്കിൽ,  
അതുതന്നെയാണത്രെ സൗഭാഗ്യം.

കാരുണ്യക്കടലാകും കണ്ണനെ കാണുവാൻ
കണ്ണിനും മനസ്സിനെന്തൊരു ആനന്ദം!

അമൃതിനേക്കാൾ വലിയൊരു പുണ്യം,  
ഗുരുവായൂരപ്പന്റെ കഥകൾ കേൾക്കലാണ്.  
മനസ്സിലെ നന്മതൻ വിളക്കായി മാറുന്നത്  
കണ്ണന്റെ കാരുണ്യ രൂപം എപ്പോഴും.  

കാരുണ്യക്കടലാകും കണ്ണനെ കാണുവാൻ
കണ്ണിനും മനസ്സിനെന്തൊരു ആനന്ദം!

മയിൽപ്പീലി ചൂടിയ തമ്പുരാനേ,  
കുഴലൂതി എല്ലാവരെയും വിളിക്കില്ലയോ?  
മനസ്സിലെ വേദന മാറ്റുവാൻ നിന്നെ
ഒരു നോക്കു കാണുവാൻ ഓടിവരണമേ കണ്ണാ.

കാരുണ്യക്കടലാകും കണ്ണനെ കാണുവാൻ
കണ്ണിനും മനസ്സിനെന്തൊരു ആനന്ദം!

ഭാഗവതക്കഥ കാതിൽ നിറയുമ്പോൾ,  
ഭൂമിയിലെ സ്വർഗ്ഗമായ് മാറുന്നു നീ.  
പൊന്നുണ്ണിക്കണ്ണന്റെ പുഞ്ചിരി കണ്ടാൽ,  
തീരാത്ത നോവുകൾ തീരുമല്ലോ.

കാരുണ്യക്കടലാകും കണ്ണനെ കാണുവാൻ
കണ്ണിനും മനസ്സിനെന്തൊരു ആനന്ദം!

കൃഷ്ണാ മുകുന്ദാ ജഗദീശ്വരാ നീ,  
ജീവന്റെ ജീവനായ് കൂടെ വേണം.  
ഗുവായൂരപ്പന്റെ നാമങ്ങൾ ചൊല്ലി,  
ഈ ജന്മം സഫലമായ് തീർന്നിടേണം.

ജീ ആർ കവിയൂർ 
17 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം