രാജസൂയത്തിലെ കണ്ണൻ
രാജസൂയത്തിലെ കണ്ണൻ
രാഗം:കല്യാണി
താളം:ആദിതാളം
കണ്ണനല്ലോ അഖിലരാലും പൂജിക്കപ്പെടേണ്ടിയവൻ,
കാത്തുകൊള്ളുന്നു സർവ്വരെയും കണ്ണൻ എന്നുമേ!
രാജസൂയ യാഗശാലയിൽ,
ധർമ്മപുത്രൻ നിന്നിടുമ്പോൾ,
ആരെ പൂജ്യനാക്കിടേണ്ടു,
എന്നു വീണ്ടും ചിന്തിതനായ്...
കണ്ണനല്ലോ അഖിലരാലും പൂജിക്കപ്പെടേണ്ടിയവൻ,
കാത്തുകൊള്ളുന്നു സർവ്വരെയും കണ്ണൻ എന്നുമേ!
ഭീഷ്മരാവും വയോവൃദ്ധൻ,
പുഞ്ചിരിച്ചു ചൊല്ലിയപ്പോൾ,
ജ്ഞാനസാരമെന്നപോലെ,
കണ്ണനല്ലേ അഗ്രപൂജ്യൻ!
കണ്ണനല്ലോ അഖിലരാലും പൂജിക്കപ്പെടേണ്ടിയവൻ,
കാത്തുകൊള്ളുന്നു സർവ്വരെയും കണ്ണൻ എന്നുമേ!
ഏറ്റവും വലിയ ജ്ഞാനിയവൻ,
ഏറ്റവും വലിയ സന്യാസി,
കലകളിൽ മേലാം കലാകാരൻ,
വീരരിൽ വീരൻ കൃഷ്ണനവൻ!
കണ്ണനല്ലോ അഖിലരാലും പൂജിക്കപ്പെടേണ്ടിയവൻ,
കാത്തുകൊള്ളുന്നു സർവ്വരെയും കണ്ണൻ എന്നുമേ!
ഉന്നതമാകും സ്ഥാനമതിൽ,
വാഴും ദേവൻ വേറില്ല,
മനസ്സിൽ അലിഞ്ഞു ചേരുമ്പോൾ,
കണ്ണൻ നൽകും അനുഗ്രഹം!
കണ്ണനല്ലോ അഖിലരാലും പൂജിക്കപ്പെടേണ്ടിയവൻ,
കാത്തുകൊള്ളുന്നു സർവ്വരെയും കണ്ണൻ എന്നുമേ!
കൈകൾ കൂപ്പി പ്രണമിക്കാം,
കൃഷ്ണപാദം തൊഴുതിടാം,
കാത്തുകൊള്ളൂ കൃഷ്ണാ നീ,
ഗുരുവായൂരിലെ മാധവാ!
കണ്ണനല്ലോ അഖിലരാലും പൂജിക്കപ്പെടേണ്ടിയവൻ,
കാത്തുകൊള്ളുന്നു സർവ്വരെയും കണ്ണൻ എന്നുമേ!
ജീ ആർ കവിയൂർ
22 07 2026
( തിരുവല്ല, കവിയൂർ)
Comments