കിട്ടുവിൻ്റെ കുച്ച് കുച്ച് യാത്ര

കിട്ടു ഇന്ന് ഏറെ സന്തോഷം 
കുച്ച് കുച്ച് കയറി കൊല്ലത്തേക്ക്
കൂടെ യാത്ര അയക്കാൻ ഉണ്ടല്ലോ
കിട്ടുവിൻ്റെ അപ്പൂപ്പനും അമ്മൂമ്മവും

കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച് 
കൈകൊട്ടി ആർത്തു ചിരിച്ചവൻ

കോടി കാട്ടി യാത്ര അയക്കുന്നത്
കണ്ട് കിട്ടുവിൻ്റെ കണ്ണുകൾ തിളങ്ങി
കയറാനുള്ള വണ്ടിയിൽ അച്ഛൻ വരും
കുറെ സന്തോഷത്തോടെ അവൻ പറഞ്ഞു 

കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച്
കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച്

ദൂരെ നിന്നതാ വിസിലടി കേട്ടു
പാളത്തിലൂടെ വണ്ടിയുമെത്തി
അച്ഛൻ കൈവീട്ടി വിളിക്കുന്നതു കണ്ട്
അമ്മയോടൊപ്പം അവൻ ഓടിയടുത്തു

കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച്
കൈകോർത്തു പിടിച്ചവൻ വണ്ടിയിൽ കേറി

ജനാലരികിലിരുന്നവൻ പുറത്തേക്ക് നോക്കി
ടാറ്റാ തന്നു നിൽക്കും അപ്പൂപ്പനും അമ്മൂമ്മയും
കൂകി വിളിച്ചു വണ്ടി മുന്നോട്ട് നീങ്ങി
കിട്ടുവിൻ്റെ യാത്ര അങ്ങനെ തുടങ്ങി

കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച്
കുച്ച് കുച്ച് ഹായ് ഹായ് കുച്ച് കുച്ച്

Comments

Popular posts from this blog

പ്രഭാത കിരണം

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത