കിട്ടുകുട്ടൻ്റെ കടലാസ് വഞ്ചി
കിട്ടുകുട്ടൻ്റെ കടലാസ് വഞ്ചി
കാറ്റും മഴയും ഒരുമിച്ചു,
അടിയുലയുന്നു മരങ്ങൾ.
കൊമ്പിലുള്ള കിളികളും,
പേടിച്ചു കരഞ്ഞു തുടങ്ങി.
തവള പറഞ്ഞു: "പ്രേക്രാം പ്രേക്രാം,"
ശ്രുതിലയമീട്ടിടുന്നു,
ചീവീടുകൾ ടീർ ടീർ ടീർ!
കിട്ടുകുട്ടൻ കാതോർത്തു,
പെട്ടെന്ന് മിന്നലോടൊപ്പം,
ഇടിയൊന്നു വെട്ടി വലിയൊരു ശബ്ദത്തിൽ,
കറന്റും പോയി ഇരുട്ടായി!
ഓടിയെത്തി അമ്മൂമ്മയുടെ മടിയിൽ ഭയന്നിരിപ്പായി കിട്ടു.
കേട്ടു കാറ്റിന്റെ ഹൂങ്കാരശബ്ദം,
ഷൂ.ഷൂ ശു ശു
ഓടിൻ മുകളിൽ മഴത്തുള്ളികൾ വീഴുന്ന ടപ്പ് ടുപ്പ് ടപ്പ് ടുപ്പ് ശബ്ദം!
മഴ പെയ്തു തോർന്നൊരു നേരത്ത്,
ഓടിച്ചെന്നു വെളിയിലിറങ്ങി കിട്ടു.
കുഞ്ഞോളങ്ങൾക്കിടയിൽ തെന്നിനീങ്ങാൻ,
കടലാസുവഞ്ചികൾ ഒഴുക്കിവിട്ടു
കിട്ടു കൈ കൊട്ടി ചിരിയായി
ഹീ ഹി ഹി ഹി.....
ജി. ആർ. കവിയൂർ
03-07-2026
(തിരുവല്ല, കവിയൂർ)

Comments