കിട്ടുക്കുട്ടൻ ആനയെ കാണാൻ പോയല്ലോ

കിട്ടുക്കുട്ടൻ ആനയെ കാണാൻ പോയല്ലോ

([Intro]
[Soft Flute • Veena • Birds Chirping]

കിട്ടുക്കുട്ടൻ ആനയെ കാണാൻ പോയല്ലോ

(പല്ലവി)

കിട്ടുക്കുട്ടൻ പോയല്ലോ,
ആനയെ കാണാൻ!
അമ്മയുടെ കൂടെ
പോയല്ലോ ശ്രീവല്ലഭ നടയിൽ.

പോകും വഴിയിൽ,
അമ്മയുടെ ഒക്കത്തിരുന്നു.
കിട്ടു കൈകൾ വീശിക്കൊണ്ട്,
വഴിയിലെ കാഴ്ചകളാം
മരങ്ങളും പൂക്കളും കണ്ടു,
ചുണ്ടിയും ചിരിച്ചങ്ങു പോയല്ലോ.

(ചരണം)

ആന നിന്നു ദൂരെയല്ലോ,
കിട്ടു കണ്ടു നിന്നല്ലോ.
"അമ്മേ... അമ്മേ... ആന! ആന!"
കൈ ചൂണ്ടി കാട്ടി വിളിച്ചല്ലോ.

വലിയ ചെവിയും തുമ്പിക്കൈയും,
കണ്ടു കിട്ടു ചിരിച്ചല്ലോ.
അമ്മയുടെ കൈപിടിച്ചു,
പതുക്കെ അടുത്തുചെന്നല്ലോ.

(കോറസ്)

തുമ്പി... തുമ്പി...
തുമ്പിക്കൈ...
തുമ്പി... തുമ്പി...
തുമ്പിക്കൈ...
ഹീ... ഹീ... ഹീ...

(ചരണം)

ചെവിയും വാലും ആട്ടിയും,
തലകുലുക്കി നിന്നല്ലോ.
ഓലമടൽ തിന്നിക്കൊണ്ടും,
ഈച്ചകളെ അകറ്റിയല്ലോ.

ജയരാജൻ ആനച്ചേട്ടൻ,
ശാന്തനായി നിന്നല്ലോ.
കിട്ടു നോക്കി ചിരിച്ചപ്പോൾ,
തുമ്പിക്കൈയും ആട്ടിയല്ലോ.

(ബ്രിഡ്ജ്)

കരഞ്ഞുകൊണ്ട് കിട്ടു ചോദിച്ചു,
"അമ്മേ... അമ്മേ... എന്തിനാ?
പാവം ആനച്ചേട്ടന്റെ കാലിൽ,
എന്തിനാണ് ചങ്ങല ഇട്ടിരിക്കുന്നേ?"

അമ്മ മെല്ലെ ആശ്വസിപ്പിച്ചു,
"വാ മുത്തേ... പോകാം നമുക്ക്."
കിട്ടു പിന്നെയും തിരിഞ്ഞു നോക്കി,
ആനച്ചേട്ടന് കൈവീശിയല്ലോ.

(Ending)

ബൈ... ബൈ...
ആനച്ചേട്ടാ...

തുമ്പി... തുമ്പി...
തുമ്പിക്കൈ...

ഹീ... ഹീ... ഹീ...

കിട്ടുക്കുട്ടൻ കൈവീശി,
വീട്ടിലേക്കു മടങ്ങിയല്ലോ...

ജീ ആർ കവിയൂർ 
02 07 2026
( തിരുവല്ല , കവിയൂർ)

Comments

Popular posts from this blog

പ്രഭാത കിരണം

വിവാഹ വാർഷിക കവിത

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ